മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ ആലപ്പുഴക്കാരി ഷെറിൻ

ചേര്‍ത്തല: ചേർത്തല വഴി കേരളത്തിലേക്ക് ഒരു സന്തോഷ വാർത്ത വന്നെത്തിയിരിക്കുന്നു. മിസ്സിസ് ഇന്ത്യ വേള്‍ഡ് ഫൈനലില്‍ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിന്‍ കിരീടം ഒരു ചേര്‍ത്തലക്കാരി സ്വന്തമാക്കിയിരിക്കുകയാണ്. ചേർത്തല സ്വദേശി ഷെറിൻ മുഹമ്മദ് ഷിബിൻ ആണ് കിരീടം നേടിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലാണ് ലോക സൗന്ദര്യമത്സരം നടന്നത്.

ചേർത്തല പൂത്തോട്ട സ്റ്റാർ വ്യൂവിൽ അബ്ദുൾ ബഷീറിന്‍റെയും സൂസന്ന ബഷീറിന്‍റെയും മകളാണ് ഷെറിൻ മുഹമ്മദ് ഷിബിൻ.

ബയോടെക് എഞ്ചിനീയറായ ഷെറിൻ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 20 വിജയികളുമായി മത്സരിച്ചു. നോർത്ത് യോർക്ക് പ്രവിശ്യയിൽ നിന്ന് മത്സരിച്ചാണ് ഷെറിൻ അവസാന റൗണ്ടിലെത്തിയത്. പ്രസവാനന്തര സമ്മർദ്ദത്തെക്കുറിച്ചും തൊഴിൽ മേഖലയിൽ കുട്ടികളുള്ള സ്ത്രീകൾ നേരിടുന്ന അവഗണനയെക്കുറിച്ചുമുള്ള ഷെറിന്‍റെ ഉപന്യാസങ്ങൾ ഫൈനലിലേക്ക് നയിച്ചു. സൗന്ദര്യത്തിനൊപ്പം ബുദ്ധിയും കഴിവും പരീക്ഷിക്കുന്നതായിരുന്നു അവസാന മത്സരം.

Read Previous

ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

Read Next

സിലംബരസന്റെ ‘പത്ത് തലയുടെ’ ചിത്രീകരണം പുനരാംഭിച്ചു