എം.പി. വീരേന്ദ്രകുമാർ കാഞ്ഞങ്ങാട്ട് പങ്കെടുത്ത അവസാന പരിപാടി ചന്ദ്രശേഖരൻ സ്മാരക പുരസ്ക്കാര സമർപ്പണം

കാഞ്ഞങ്ങാട്: മന്ത്രിയും പ്രശസ്ത നിയമജ്ഞനും എം.പിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കെ.ചന്ദ്രശേഖന്റെ പേരിലുള്ള പുരസ്ക്കാരം സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻമന്ത്രിയും എം.പിയുമായിരുന്ന എം.ഏ. ബേബിക്ക് സമർപ്പിച്ച ചടങ്ങായിരുന്നു അന്തരിച്ച  എംപി. വീരേന്ദ്രകുമാർ കാഞ്ഞങ്ങാട്ട് അവസാനമായി പങ്കെടുത്ത പരിപാടി. 2019 ഫെബ്രുവരി 24ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ എംപി. വീരേന്ദ്രകുമാർ എംപിയായിരുന്നു എം.ഏ. ബേബിക്ക് ഒമ്പതാമത് ചന്ദ്രശേഖരൻ പുരസ്ക്കാരം സമർപ്പിച്ചത്. കെ.പി. സതീഷ്ചന്ദ്രൻ, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, മെട്രോ മുഹമ്മദ് ഹാജി, മുൻ നഗരസഭാ ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ,  അഡ്വ. സി.കെ. ശ്രീധരൻ, ഏ.വി. രാമകൃഷ്ണൻ, എം. കുഞ്ഞമ്പാടി, ടി. മുഹമ്മദ് അസ്്ലം തുടങ്ങിയവർ അന്നത്തെ ചടങ്ങിൽ സംസാരിച്ചിരുന്നു. പരിപാടി കഴിഞ്ഞ് താഴെ ലിഫ്റ്റിൽ താഴെയിറങ്ങുമ്പോൾ അടുത്ത പുരസ്ക്കാരം ആർക്കാണെടോ എന്ന ചോദ്യം വീരേന്ദ്രകുമാർ എം.വി. രാമകൃഷ്ണനോട് ഉന്നയിച്ചപ്പോൾ ആർക്കായാലും താങ്കൾ നിർബന്ധമാണെന്ന മറുപടിക്ക് അർത്ഥഗർഭമായ മൗനമായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രതികരണം.

Read Previous

കാഞ്ഞങ്ങാട്ട് ക്വാറന്റീനിൽ പ്രവാസികൾക്ക് പീഡനം

Read Next

വീരേന്ദ്രകുമാർ അനുഗ്രഹീതനായ നേതാവ്: ഏ.വി. രാമകൃഷ്ണൻ