എം. പി. ഉദ്ഘാടനം ചെയ്ത പോലീസ് സ്റ്റേഷൻ മാർച്ചിൽ 17 പേർക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട് :സി. പി. എം  നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർക്കും ഒാഫീസുകൾക്കുമെതിരെ നടക്കുന്ന അക്രമത്തിൽ പ്രതിഷേധിച്ച്  കെ. പി. സി. സി ആഹ്വാന പ്രകാരം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിലേക്ക്  നടന്ന  മാർച്ച് ധർണ്ണയിലും പങ്കെടുത്ത 17 കോൺഗ്രസ്സ് പ്രവർത്തകരുടെയുടെ നേതാക്കളുടെയും പേരിൽ കേസ്.

ബാലകൃഷ്ണൻ , ഡി. വി. ബാലകൃഷ്ണൻ, അഡ്വ: ബാബുരാജ്, യു. വി. അബ്ദുൾ ഖാദർ, അരവിന്ദാക്ഷൻ ,കെ. പി. മോഹനൻ, പ്രവീൺതോയമ്മൽ, വിനോദ് കുമാർ ആവിക്കര, നിധീഷ് തുടങ്ങിയ കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തത്.

ഹോസ്ദുർഗ്  പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ എം. പി. രാജ്മോഹൻ  ഉണ്ണിത്താൻ എം. പി.  ഉദ്ഘാടനം ചെയ്തു. അമ്പലത്തറ പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന ധർണ്ണ വിനോദ്കുമാർ പള്ളയിൽ വീട് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് പ്രദീപ്കുമാർ, കോൺഗ്രസ്സ്  പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റ് പി. രാമകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Read Previous

വിദ്യയുടെ വാതായനങ്ങൾ തുറക്കട്ടെ

Read Next

സ്വാമി കേശവാനന്ദ ഭാരതിയെ സമാധിയിരുത്തി