ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ഡൗണിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇളവ് വരുത്തിയ സാഹചര്യത്തിൽ നിബന്ധനകൾ പാലിച്ച് പള്ളികൾ തുറന്ന് ജുമുഅ – ജമാഅത്ത് നമസ്ക്കാരങ്ങൾ നിർവ്വഹിക്കണമെന്ന് സമസ്ത കേരള ജംയ്യത്തുൽ ഉലമാ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംയ്യത്തുൽ ഉലമാ നേതാക്കളുടെയും പോഷക ഘടകങ്ങളുടെയും സംയുക്ത യോഗം അറിയിച്ചു. രാജ്യം ഭരിക്കുന്ന ഭരണകൂടങ്ങളുടെ ഉത്തരവിനെ തുടർന്നാണ് ഇത് വരെയും പള്ളികൾ അടച്ചിട്ടത്. അതേ ഭരണകൂടമാണ് നിബ്ബന്ധനകളോടെ പള്ളികൾ തുറക്കാൻ അനുമതി നൽകിയത്. ഈ സാഹചര്യത്തിൽ പള്ളികൾ തുറക്കണം. നിബന്ധനകൾ പാലിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ പള്ളികൾ തുറന്ന് പ്രവർത്തിപ്പിക്കണം.
ആരാധനക്ക് അവസരം നിഷേധിക്കുന്നത് കുറ്റകരമാണെന്നത് മഹല്ല് ജമാഅത്തുകളും ഖാസിമാരും ഖത്തീബുമാരും ഗൗരവത്തിലെടുക്കണം. അതേസമയം നിബന്ധനകൾ പാലിക്കാൻ കഴിയാത്തവർക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. പൗരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് രൂപീകൃതമായ കമ്മിറ്റികൾ പള്ളി തുറക്കുന്നതുമായി ബന്ധപ്പെട്ട് വിഷയങ്ങളും കൈകാര്യം ചെയ്യുന്നതായി അറിയുന്നു. പൗരത്വ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മാത്രമാണ് കമ്മിറ്റി രൂപീകരിച്ചത്. മറ്റു വിഷയങ്ങളിൽ ഇത്തരം കമ്മിറ്റികൾ ഇടപെടേണ്ടതില്ലെന്ന് സമസ്ത നേതാക്കൾ ഓർമ്മിപ്പിച്ചു.
സമസ്ത കേരള ജംയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. സിക്രട്ടറി എം.ടി അബ്ദുല്ല മുസ്്ലിയാർ, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്്വി കൂരിയാട്, പി.കെ ഹംസകുട്ടി മുസ്്ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ, മുസ്്തമ മാസ്റ്റർ, മുഹമ്മദ് ശാഫിഹാജി, നാസർ ഫൈസി കൂട്ടത്തായി, അബ്ദുൽ ഹമീദ് ഫൈസി, മുസ്തപ മാസ്റ്റർ, കെ. മോയിൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.