പള്ളികൾ ചൊവ്വാഴ്ച തുറക്കും

കാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട പള്ളികൾ ചൊവ്വാഴ്ച മുതൽ ആരാധനക്കായി തുറക്കും. തിങ്കളാഴ്ച തുറന്ന് അണുവിമുക്തമാക്കിയ ശേഷമായിരിക്കും ചൊവ്വാഴ്ച മുതൽ നമസ്ക്കാരത്തിനായി തുറക്കുന്നത്. ഒരു സമയം നൂറിൽ അധികം പേർ പള്ളിയിൽ ഉണ്ടാവരുത്. എയർകണ്ടീഷനറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. നിർബ്ബദ്ധമാണെങ്കിൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പ്രകാരം 24-30 ഡിഗ്രി സെൽഷ്യസ് എന്ന ക്രമത്തിൽ താപനില ക്രമീകരിക്കണം.മുസല്ല നമസ്ക്കാരത്തിന് പള്ളിയിൽ എത്തുന്നവർ തന്നെ കൊണ്ട് വരണം.നൂറ് ചതുരശ്ര മീറ്ററിന് പതിനഞ്ച് എന്ന തോതിലായിരിക്കണം നമസ്ക്കാരത്തിൽ പങ്കെടുക്കേണ്ടത്. രോഗ ലക്ഷണങ്ങളുള്ളവരും പ്രായം കൂടിയവരും പള്ളിയിൽ പ്രവേശിക്കാൻ പാടില്ല. ആരാധനക്ക് പള്ളിയിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പറും ഓരോരുത്തരും രേഖപ്പെടുത്തണം. എഴുതാനുള്ള പേന നമസ്ക്കാരത്തിനെത്തുന്നവർ തന്നെ കൊണ്ട് വരേണ്ടതാണ്.

Read Previous

കഠിനംകുളം ബലാത്സംഗം: നാല് പ്രതികൾ അറസ്റ്റിൽ

Read Next

ഇ.പി.ജയരാജനെ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ച കേസിൽ 38 പ്രതികളെയും വെറുതെ വിട്ടു