ഒരു പള്ളിയിൽ ഒന്നിലധികം ജുമുഅ നമസ്ക്കാരം പാടില്ല

മറ്റു നമസ്ക്കാരങ്ങൾക്ക് ആകെ 50 പേർ മാത്രം

കാഞ്ഞങ്ങാട്: വെള്ളിയാഴ്ചകളിൽ പള്ളികളിൽ നടക്കുന്ന ജുമുഅ നമസ്ക്കാരങ്ങളിൽ (കൂട്ടുപ്രാർത്ഥന) പരമാവധി നൂറു പേർ മാത്രമേ പാടുള്ളുവെന്ന് പോലീസ് വൃത്തങ്ങൽ അറിയിച്ചു.

എന്നാൽ ചില പള്ളികളിൽ ഒന്നിലധികം സമയങ്ങളിൽ നൂറ് പേരെ വീതം പങ്കെടുപ്പിച്ച് കൊണ്ട് ജുമുഅ നമസ്ക്കാരം നടക്കുന്നതായി വിവരമുണ്ട്.

ഇത് പാടില്ല. ഒരു വെള്ളിയാഴ്ച ഒരു ജുമുഅ നമസ്ക്കാരം മാത്രമേ പാടുള്ളുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

അതേസമയം മറ്റു നേരങ്ങളിലെ ജമാഅത്ത് നമസ്ക്കാരങ്ങളിൽ അമ്പതിലധികം ആളുകൾ പാടില്ലെന്ന്  ജില്ലാ തല കോവിഡ് പ്രതിരോധ യോഗം തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

Read Previous

സാ​നി​യ​ ചി​ത്രത്തിന് പിന്നാലെ വിമർശനങ്ങൾ

Read Next

കോവിഡ് മരുന്ന്: പതഞ്ജലിക്ക് നോട്ടീസ്