റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ പകുതിയിലധികവും വ്യാജം: അശോക് ഗെലോട്ട്

ജയ്പൂര്‍: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ പകുതിയിലധികവും വ്യാജമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിലാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗെലോട്ടിന്‍റെ പ്രസ്താവന.

നിർബന്ധിത എഫ്ഐആർ രജിസ്ട്രേഷൻ നയമാണ് കേസുകളുടെ എണ്ണം ഇത്രയധികം ഉയരാൻ കാരണമെന്നും എന്നാൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതില്‍ 56 ശതമാനവും വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.

Read Previous

വിലക്കയറ്റത്തിനെതിരെ കോൺഗ്രസിന്റെ മഹാറാലി നാളെ

Read Next

കുരങ്ങ് ശല്യം അതിരൂക്ഷം; തോട്ടത്തിന് കാവൽ ചൈനീസ് പാമ്പുകൾ