ഖത്തര്‍ ലോകകപ്പില്‍ ആറായിരത്തോളം അര്‍ജന്റീന ആരാധകര്‍ക്ക് വിലക്ക്

ബ്യൂണസ് ഐറിസ്: ആറായിരത്തോളം ആരാധകർക്ക് ഖത്തറിൽ നടക്കുന്ന ലോകകപ്പ് കാണാൻ അർജന്‍റീന അനുമതി നിഷേധിച്ചു. അക്രമാസക്തരും കടക്കെണിയിലായവരുമായ ആരാധകരെയാണ് സർക്കാർ നിരോധിച്ചത്. “അക്രമാസക്തരായ ആരാധകര്‍ ഇപ്പോള്‍ ഖത്തറിലുണ്ട്. അവരെ സ്‌റ്റേഡിയത്തിനകത്ത് കയറാന്‍ അനുവദിക്കില്ല. ലോകകപ്പ് ഫുട്‌ബോളില്‍ ശാന്തിയും സമാധാനവും കൊണ്ടുവരണം.” ബ്യൂണസ് ഐറിസ് സിറ്റി ജസ്റ്റിസും സെക്യൂരിറ്റി മന്ത്രിയുമായ മാഴ്‌സലോ ഡി അലക്‌സാന്‍ഡ്രോ അറിയിച്ചു.

അർജന്‍റീനയിലെ പ്രാദേശിക മത്സരങ്ങൾ കാണുന്നതിന് പോലും വിലക്കേർപ്പെടുത്തിയ മൂവായിരത്തോളം ആരാധകർ മത്സരം കാണാൻ ഖത്തറിലെത്തുമെന്നും മാർസെലോ കൂട്ടിച്ചേർത്തു. ഇത്തരക്കാരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്‍റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിലാണ് അർജന്‍റീനയുടെ സ്ഥാനം.

K editor

Read Previous

ഗവ‍ര്‍ണറുടെ സ്റ്റാൻഡിങ് കൗൺസിലും നിയമോപദേശകനും രാജിവെച്ചു

Read Next

ഇന്ത്യ-റഷ്യ ബന്ധം മികച്ചത്, വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ല: വിദേശകാര്യമന്ത്രി