ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ഒമ്പത് ലക്ഷം പഴയ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് പിൻവലിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ തന്നെ പഴകിയ സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. സർക്കാരുകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സർക്കാരിന്റെ വാഹന പൊളിക്കൽ നയം ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിൽ വലിയ സ്വാധീനം ചെലുത്തും. പഴയ വാഹനങ്ങൾ പൊളിക്കുന്നതിലൂടെ സർക്കാരുകൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സാമ്പത്തിക സഹായം നൽകുമെന്നാണ് കേന്ദ്ര ബജറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതോടെ സർക്കാർ ആംബുലൻസുകൾ ഉൾപ്പെടെയുള്ള പഴയ വാഹനങ്ങൾ പൊളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. വാഹന പൊളിക്കൽ നയം നടപ്പാക്കണമെങ്കിൽ രാജ്യത്ത് 15 വർഷത്തിലധികം പഴക്കമുള്ള ഒമ്പത് ലക്ഷത്തിലധികം സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടിവരും.
കേരളത്തിൽ മാത്രം 6,153 സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടി വരും. അവയിൽ ഭൂരിഭാഗവും കെ.എസ്.ആർ.ടി.സി ബസുകളാണ്. 4,714ലേറെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് 15 വർഷത്തിലേറെ പഴക്കമുണ്ട്. പൊളിച്ചുമാറ്റിയ വാഹനങ്ങളുടെ കുടിശ്ശിക എഴുതിത്തള്ളുമെന്നും റിപ്പോർട്ടുകളുണ്ട്. സർക്കാർ വാഹനങ്ങൾ പൊളിക്കുന്നതിനൊപ്പം 15 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ കാര്യത്തിലും നടപടികൾ കർശനമാക്കാനാണ് സാദ്ധ്യത. 15 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ ടെസ്റ്റിൻ്റെ ഭാഗമായുള്ള പരിശോധന പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റേണ്ടതുണ്ട് എന്നാണ് വ്യവസ്ഥ.