ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 295 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്സിആർഎ നിയമത്തിലെ സെക്ഷൻ 35 ഉം ചുമത്തിയിട്ടുണ്ട്.
സുബൈറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവും ഇഡി നടത്തും. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടു. സുബൈർ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജൂൺ 27ന് സുബൈറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.