Breaking News :

മൂസവാല കൊലപാതകം; പ്രതികൾ പാക്കിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നു

ചണ്ഡിഗഢ്: പഞ്ചാബി ഗായകൻ സിദ്ദു മുസവാലയുടെ കൊലപാതകർ പാകിസ്ഥാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ. കേസിലെ രണ്ട് പ്രതികൾ അമൃത്സറിനടുത്ത് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യം വിടാനുള്ള നീക്കമെന്നോണം പാകിസ്ഥാനു സമീപം രാജ്യാന്തര അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. അതിനാൽ ആണ് ഈ സംശയം നിലനിൽക്കുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ആന്‍റി ഗ്യാങ്സ്റ്റർസ് ടാസ്ക് ഫോഴ്സ് എഡിജിപി പ്രമോദ് ബാൻ പറഞ്ഞു. പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനുള്ള അവസരം തേടിയാണ് ഇവർ ഇവിടെ തമ്പടിച്ചതെന്നാണ് സംശയിക്കുന്നത്. മാത്രമല്ല, രഹസ്യാന്വേഷണ ഏജൻസികളും ഇവരുടെ കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നുണ്ട്.

പഞ്ചാബ് സർക്കാർ വിഐപികളുടെ സുരക്ഷ വെട്ടിക്കുറച്ചതിന്‍റെ പിറ്റേന്ന് മെയ് 29നാണ് മൂസവാല കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ ആണ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ജഗരൂപ് സിംഗ് രൂപ, മൻപ്രീത് സിംഗ് (മന്നു) എന്നിവർ അന്നുമുതൽ ഒളിവിലാണ്. മൻസയിലെ ജവഹർക്കെ ഗ്രാമത്തിൽ മൂസവാലയെ പിന്തുടർന്ന് കൊലപ്പെടുത്തിയ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

Read Previous

രാജിക്ക് പിന്നാലെ കൂടിക്കാഴ്ച; വീണ്ടും പാര്‍ട്ടിയിലേക്കെന്ന് യുപി മന്ത്രി

Read Next

വിക്രമിന്റെ ‘കോബ്ര’യുടെ റിലീസ് ഓഗസ്റ്റ് 31 ലേക്ക് മാറ്റിയേക്കും