കോൺഗ്രസ്സ് ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞു

കാഞ്ഞങ്ങാട് : മാവുങ്കാൽ മൂലക്കണ്ടത്ത് കോൺഗ്രസ്സ് ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. മൂലക്കണ്ടത്തെ ജവഹർ ഭവന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 8–30 മണിയോടെയാണ് സംഭവം. സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു. പെട്രോൾ ബോംബ് കോൺഗ്രസ്സ് ഓഫീസിന്റെ ചുമരിൽ തട്ടി പൊട്ടിയ ശേഷം കത്തുകയായിരുന്നു.

രാത്രി 8 മണിയോടെ നേതാക്കൾ ഓഫീസ് അടച്ചതിന് പിന്നാലെയാണ് ബോംബേറുണ്ടായത് വിവരമറിഞ്ഞ് കോൺഗ്രസ്സ് പ്രവർത്തകരും മറു ഭാഗത്ത് സിപിഎം പ്രവർത്തകരും സംഘടിച്ച് കല്ലേറ് നടത്തി. പോലീസെത്തിയ ശേഷമാണ് രംഗം ശാന്തമായത്. രണ്ട് ദിവസം മുമ്പ് സിപിഎം കോൺഗ്രസ്സ് സംഘർഷത്തെ തുടർന്ന് മൂലക്കണ്ടത്ത് പോലീസ് ഗ്രനേഡ് പൊട്ടിച്ചിരുന്നു.

Read Previous

എൽ. സുലൈഖയുടെയും മഹമൂദ് മുറിയനാവിയുടെയും പരാജയം ഇടതുമുന്നണിക്ക് തിരിച്ചടിയായി

Read Next

വലിയ ഭൂരിപക്ഷം കെ. കെ. ജാഫറിന്