മൂലക്കണ്ടം കോളനിയിൽ 20 പേർക്ക് കോവിഡ്

മാവ്വുങ്കാൽ  : അജാനൂർ പഞ്ചായത്തിൽ മൂലക്കണ്ടം  കോളനിയിൽ 20 പേർക്ക് കോവിഡ് രോഗം ഉറപ്പിച്ചു.

മൂലക്കണ്ടം പ്രദേശം അധികൃതർ അടച്ചിടുകയും, കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖാപിക്കുകയും ചെയ്തു.

മൂലക്കണ്ടം ദേശീയപാത ജംഗ്ഷനിൽ  ഇന്ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്ന പഞ്ചായത്ത്  വയോജന കേന്ദ്രത്തിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി വാർഡ്മെമ്പർ  മാധവൻ മാഷ് അറിയിച്ചു. പട്ടിക വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന കോളനിയിൽ 20 പേർക്ക് കോവിഡ് ഉറപ്പാക്കിയതോടെ  ഈ പ്രദേശം ഭീതിയിലാണ് .

നഗരത്തിലെ വ്യാപാരി ബല്ലാക്കടപ്പുറത്ത്  താമസിക്കുന്ന എഴുപതുകാരന്  കോവിഡ് സ്ഥിരീകരിച്ചതിനാൽ കണ്ണൂർ മിംമ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് പത്തു പേർക്ക് സമ്പർക്കം വഴി കോവിഡ്  പകർന്നിട്ടുണ്ട് .

വ്യാപാരിയുടെ വീട്ടിലേക്കുള്ള വഴികൾ പോലീസ് അടച്ചിട്ടു.

LatestDaily

Read Previous

അന്യസംസ്ഥാന പൂക്കൾ അനുവദിക്കില്ല

Read Next

എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ച വാഹനം നിർത്താതെ പോയി