ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മൺസൂൺ രാജ്യത്തുടനീളം വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇത്തവണ, മൺസൂൺ സാധാരണ എത്തിച്ചേരേണ്ടതിനേക്കാൾ ആറ് ദിവസം മുമ്പാണ് രാജ്യമാകെ വ്യാപിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴി വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ വീശിയടിക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിൻറെ സ്വാധീനത്തിൻറെ ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയുണ്ട്.
അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും ജൂലൈ 5, 6 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.