മങ്കിപോക്സ്: അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ഇതനുസരിച്ച്, അന്താരാഷ്ട്ര യാത്രക്കാർ രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിക്കുന്നു. ചത്തതും ജീവനുള്ളതുമായ വന്യമൃഗങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

എലികൾ, അണ്ണാൻ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളുമായി സമ്പർക്കം പുലർത്തരുത്. വന്യമൃഗങ്ങളുടെ ഇറച്ചി കഴിക്കുന്നതും ഒഴിവാക്കണം. രോഗബാധിതർ ഉപയോഗിക്കുന്ന വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്. മങ്കിപോക്സിന്‍റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയെ സമീപിക്കണം. രോഗം സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് വരുന്നവരും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം.

K editor

Read Previous

‘ദി നെയിം’; ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

Read Next

താലി വിവാഹത്തില്‍ പ്രധാനം; മദ്രാസ് ഹൈക്കോടതി