ട്വന്റിഫോറിന്റെ പേരിൽ പണം തട്ടിപ്പ്; നിയമനടപടിക്കൊരുങ്ങി ചാനൽ

ട്വന്‍റിഫോറിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയെടുത്തു. സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ചാനൽ.

ട്വന്‍റിഫോർ ന്യൂസ് മലയാളം മൂവീസ് എന്ന പേരിലാണ് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. 29,000ത്തിലധികം ഫോളോവേഴ്സുള്ള ഈ വ്യാജ അക്കൗണ്ടിൽ 338 പോസ്റ്റുകളുണ്ട്. ട്വന്‍റിഫോറിന്‍റെ ലോഗോ ദുരുപയോഗം ചെയ്താണ് പേജ് പ്രവർത്തിക്കുന്നത്. ട്വന്‍റിഫോറിന്‍റെ യഥാർത്ഥ ഇൻസ്റ്റാഗ്രാം പേജിൽ വെരിഫൈഡ് എന്ന് സൂചിപ്പിക്കുന്ന ഒരു നീല ടിക്ക് മാർക്ക് പേരിനൊപ്പം കാണാൻ കഴിയും.

സംഭവത്തിൽ നിയമനടപടിക്കൊരുങ്ങുകയാണ് ട്വന്‍റിഫോർ ചാനൽ അധികൃതർ.

Read Previous

ആര്‍. ശ്രീലേഖയെ തത്സമയ അഭിമുഖത്തിന് വെല്ലുവിളിച്ച് നികേഷ് കുമാര്‍

Read Next

ഡൽഹിയിൽ പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ 17 ലക്ഷം വാഹനങ്ങള്‍; പിഴ ഈടാക്കാൻ അധികൃതർ