കാറിലെത്തിയ മൂന്നംഗ സംഘം വ്യാപാരിയിൽ നിന്ന് പണം തട്ടിപ്പറിച്ചു

ബേക്കൽ: കാറിലെത്തിയ മൂന്നംഗ സംഘം സ്വർണ്ണ ഇടപാടുകാരന്റെ 2.15 ലക്ഷം രൂപ തട്ടിയെടുത്തു. എരോൽ കുന്നുമ്മലിൽ ഇന്നലെ സന്ധ്യയ്ക്ക് 7.35 നാണ് സംഭവം.

പണമിടപാടുകാരനും, പഴയ സ്വർണ്ണം വിൽപ്പനയ്ക്കെടുക്കുന്ന ബിസിനസുകാരനുമായ ഉദുമ പാക്യാര ബദരിയ നഗർ തളങ്കര മൻസിലിലെ ബി.ഏ. ഹനീഫയുടെ പക്കൽ നിന്നാണ് ഇന്നലെ സന്ധ്യയ്ക്ക് കാറിലെത്തിയ സംഘം പണം പിടിച്ചു പറിച്ചത്.

ഇന്നലെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സ്വിഫ്റ്റ് കാറിലെത്തിയ മൂന്നംഗ  സംഘമാണ് ഹനീഫയുടെ കയ്യിലുണ്ടായിരുന്ന പണമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ചത്. സംഘം ബലപ്രയോഗത്തിലൂടെയാണ് ഇദ്ദേഹത്തെ തടഞ്ഞുവെച്ചത്.

ശബ്ദമുണ്ടാക്കാതിരിക്കാനായി മൂക്കും വായയും പൊത്തിപ്പിടിച്ചിരുന്നു.

ഹനീഫയുടെ പരാതിയിൽ ബേക്കലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സംഭവം നടന്ന പ്രദേശത്തെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Read Previous

പ്രോസിക്യൂഷൻ പരാജയം: കാസർകോട്ട് മൂന്ന് കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു

Read Next

മക്കളെ ഉപയോഗിച്ച് ബോഡി പെയിന്‍റിംഗ്: ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍