മോഹൻലാൽ ചിത്രം ‘മോണ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്റ്റര്‍’ ഒടിടിയിലെത്തി; ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോൺസ്റ്റർ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ട ചിത്രം ആഗോളതലത്തിൽ 6.5 കോടി രൂപയിൽ താഴെയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം പുലിമുരുകന്‍റെ ടീം വീണ്ടും ഒന്നിച്ചപ്പോൾ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ആശിർവാദ് ഫിലിംസ് നിർമ്മിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് പൂർത്തിയായത്. ഹണി റോസും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Read Previous

പി.എന്‍.ബി ബാങ്കിലെ കോര്‍പ്പറേഷന്‍ അക്കൗണ്ട് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സാധ്യത

Read Next

കുവൈറ്റിൽ അടുത്ത ചൊവ്വാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത