മോഹൻലാൽ ചിത്രം ‘മോൺസ്റ്ററി’ൻ്റെ റിലീസ് പ്രഖ്യാപിച്ചു

മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രം ‘മോൺസ്റ്ററി’ൻ്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 21ന് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യും. ചിത്രത്തിന് യു-എ സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 

സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവർ മോൺസ്റ്ററിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളും ഏറെ ശ്രദ്ധനേടിയിരുന്നു.

Read Previous

ശിവസേനയുടെ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു

Read Next

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം അനുമതിയോടെയെന്ന് പൊതുഭരണ വകുപ്പ്