‘പൊന്നിയിൻ സെൽവ’ന്റെ മലയാളം ടീസർ മോഹൻലാൽ റിലീസ് ചെയ്യും

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ പാർട്ട് 1 ന്‍റെ ആദ്യ ടീസർ ഇന്ന് പുറത്തിറങ്ങും. ചിത്രത്തിന്‍റെ മലയാളം ടീസർ മോഹൻലാൽ ഇന്ന് റിലീസ് ചെയ്യും.ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് സംവിധായകൻ മണിരത്നം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയേറ്ററുകളിലെത്തും. ഒരു ദശാബ്ദത്തിലേറെയായി മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയാണിത്. ചിയാൻ വിക്രം, ഐശ്വര്യ റായ് ബച്ചൻ, തൃഷ, കാർത്തി, ജയം രവി, ജയറാം, പ്രകാശ് രാജ്, ലാൽ, ശരത്കുമാർ എന്നിവരാണ് പൊന്നിയിൻ സെൽവന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Read Previous

ഇന്ത്യയിൽ 18,815 പുതിയ കോവിഡ് കേസുകൾ; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96%

Read Next

തുടരെ 13 ട്വന്റി20 ജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായി രോഹിത് ശര്‍മ