പ്രതാപ് പോത്തന്റെ വിയോഗത്തിൽ ആദരാഞ്ജലി നേർന്ന് മോഹൻലാൽ

ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. അദ്ദേഹത്തിൻ 70 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച അനുഗ്രഹീതനായ കലാകാരനായിരുന്ന പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹവുമായി വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നുവെന്നും ആദരാഞ്ജലികൾ നേരുന്നതായും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ഭാഗമായിരുന്നു പ്രതാപ് പോത്തൻ. ഒരു മന്ത്രവാദ പാവയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ ഫാന്‍റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നിശ്ചയിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നുവെന്നും മോഹൻലാൽ കുറിച്ചു.

Read Previous

യുപിയിലെ ലുലു മാളിൽ മതപരമായ ചടങ്ങുകൾക്കും പ്രാർഥനകൾക്കും വിലക്ക്

Read Next

പ്രതാപ് പോത്തനെ കുറിച്ച് നടി തെസ്‍നി ഖാൻ; അദ്ദേഹം തന്റെ ഗുരുനാഥൻ