ശ്രീജിത്ത് രവിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍

കൊച്ചി: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ അറസ്റ്റിൽ മലയാള സിനിമാ താരസംഘടനയായ അമ്മ അന്വേഷണം ആരംഭിച്ചു. അമ്മയുടെ പ്രസിഡന്‍റ് മോഹൻലാൽ കേസിന്‍റെ വിശദാംശങ്ങൾ തേടാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതേതുടർന്ന് സംഘടനാ ഭാരവാഹികൾ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികൾക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ തൃശൂർ വെസ്റ്റ് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്.

Read Previous

ജോണി വാക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

Read Next

ഇന്ത്യ-പാകിസ്താൻ ഏഷ്യാ കപ്പ് മത്സരം ഓഗസ്റ്റ് 28നെന്ന് സൂചന