ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നടൻ മോഹൻലാലിന് കേന്ദ്ര സർക്കാർ അംഗീകാരം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് നൽകിയ സർട്ടിഫിക്കറ്റാണ് മോഹൻലാലിന് ലഭിച്ചത്. മോഹൻലാൽ തന്നെ സർട്ടിഫിക്കറ്റ് ഷെയർ ചെയ്യുകയും സർട്ടിഫിക്കറ്റ് നൽകിയതിന് കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യക്കാരനായതിൽ അഭിമാനമുണ്ടെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണ കമ്പനിയായ ആശീർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു.