മോഹൻലാൽ സുഖ ചികിൽസയിൽ

ഇത്തവണയും പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ. വര്‍ഷംതോറും ചെയ്യാറുളള ചികിത്സയ്ക്കാണ് സൂപ്പർതാരം എത്തിയത്.  പെരിങ്ങോട്ടുകര ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം ഇപ്പോൾ.

അതേസമയം, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റെചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രത്തിന്റ ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ പൂർത്തിയാകാത്തതിനാലാണ് ചിത്രീകരണം നീട്ടിയത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരണം. കൊച്ചിയിലെ പതിനാലു ദിവസത്തെ ചിത്രീകരണത്തിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.

ആശീർവ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമ്മിക്കുന്നത്. മീന ഉള്‍പ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2– വിലുമുണ്ടാകും. തൊടുപുഴയും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകള്‍.

Read Previous

ശുദ്ധജലം കരയിലുള്ളപ്പോൾ നമ്പ്യാർ കമ്പനി കടൽജലം കുടിനീരാക്കുന്നു

Read Next

സമുദ്ര ഉപ്പുകമ്പനി: 30 കോടിയുടെ പദ്ധതിയെന്ന് ഉടമകൾ