ജാമ്യത്തിന് പിന്നാലെ മുഹമ്മദ് സുബൈറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ന്യൂദല്‍ഹി: ജാമ്യം ലഭിച്ചതിന് പിന്നാലെ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 2021 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുബൈറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ലഖിംപൂർ പൊലീസാണ് സുബൈറിനെ വിളിപ്പിച്ചത്.

2021 മേയിൽ സുദർശൻ ന്യൂസ് ജീവനക്കാരൻ, സുബൈര്‍ പങ്കുവെച്ച ട്വീറ്റിനെതിരെ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

Read Previous

വിജയ് മല്യയ്‌ക്കെതിരായ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച

Read Next

ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അഭയാർത്ഥി ഒഴുക്കിന് സാധ്യത