ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: മുക്കത്തുള്ള എംവിആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിൽ കഴിയുന്ന കാഞ്ഞങ്ങാട്ടെ മെട്രോ മുഹമ്മദ് ഹാജിയെ ഈ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ഹാജിയെ രണ്ടാഴ്ച മുമ്പ് ആദ്യം പ്രവേശിപ്പിച്ച കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ കുടലിറക്ക ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ ശ്രമം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്താൻ ഉദരം തുറന്നിരുന്നുവെങ്കിലും, ചില ദുസ്സൂചനകൾ കണ്ടെത്തിയതിനാൽ ശസ്ത്രക്രിയ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ എംവിആർ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം കണ്ണൂർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരിക്കലും ഉദരം തുറക്കരുതായിരുന്നുവെന്നാണ്. കുടലിറക്കമായിരുന്നില്ല മുഹമ്മദ് ഹാജിയുടെ അസുഖമെന്ന് ഉറപ്പാക്കാതെയാണ് കണ്ണൂരിൽ ശസ്ത്രക്രിയയ്ക്ക് ഉദരം തുറന്നത്. ഇപ്പോൾ പെട്ടെന്ന് അദ്ദേഹത്തെ ന്യൂമോണിയ കടന്നാക്രമിക്കാനുണ്ടായ മുഖ്യകാരണങ്ങളിലൊന്ന് കണ്ണൂരിൽ അനസ്തീഷ്യ നൽകി ഉദരം കീറിയതാണെന്നാണ് എംവിആർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം. തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശകരെ കർശ്ശനമായി വിലക്കിയിട്ടുണ്ട്.