മെട്രോ മുഹമ്മദ്ഹാജിയെ മൈത്ര ആശുപത്രിയിൽ

കാഞ്ഞങ്ങാട്: വ്യവസായ പ്രമുഖൻ ചിത്താരിയിലെ മെട്രോ മുഹമ്മദ്ഹാജിയെ കോഴിക്കോട് മൈത്ര ആശുപത്രിയിലേക്ക് മാറ്റി. കരൾ സംബന്ധമായ ചികിത്സയ്ക്കാണ് അദ്ദേഹത്തെ മൈത്രിയിലേക്ക് മാറ്റിയത്. മുക്കത്തുള്ള എംവിആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്ന ഹാജിയെ 29-ന് വെള്ളിയാഴ്ചയാണ് മൈത്രയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് മൈത്ര. മെയ് 25 മുതൽ അദ്ദേഹം കോഴിക്കോട് മുക്കത്തുള്ള എംവിആർ ആശുപത്രിയിലുണ്ടായിട്ടും, മുസ്്ലീം ലീഗ് നേതാക്കളാരും ഹാജിയെ കാണാൻ ആശുപത്രിയിൽ ചെന്നില്ല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മെട്രോ മുഹമ്മദ്ഹാജിക്ക് വേണ്ടി പ്രാർത്ഥിച്ചതായി ഹൈദരലി തങ്ങൾ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു.

LatestDaily

Read Previous

ഡി. ശിൽപ്പ ചുമതലയേറ്റു

Read Next

കെപിസിസി ജനറൽ സെക്രട്ടറിയെ സ്വാധീനിക്കാൻ വിദ്യാസാഗർ