ലോകത്തിലെ മുൻനിര നേതാവാണ് മോദി; പ്രശംസിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി. ലോകത്തിലെ മുൻനിര നേതാവാണ് അദ്ദേഹമെന്ന് തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മെലോനി പറഞ്ഞു. റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു മെലോനി. രാഷ്ട്രപതി ഭവനിലെത്തി ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

റെയ്സിന ഡയലോഗിന്‍റെ എട്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും അത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പറഞ്ഞു. ജോർജിയ മെലാനിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായ മെലോനിയെ മോദി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാറാണ് വിമാനത്താവളത്തിലെത്തി അവരെ സ്വീകരിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്‍റോണിയോ തജാനിയും വ്യവസായ പ്രമുഖരുടെ പ്രതിനിധി സംഘവും മെലോനിയെ അനുഗമിച്ച് ഇന്ത്യയിലെത്തിയിട്ടുണ്ട്.

K editor

Read Previous

ഉത്തേജകമരുന്ന് ഉപയോഗം; ട്രിപ്പിൾ ജംപ് താരം ഐശ്വര്യക്ക് 4 വർഷം വിലക്ക്

Read Next

കസബപേട്ടില്‍ ബിജെപിയെ തകർത്തെറിഞ്ഞ് കോണ്‍ഗ്രസ്; ജയം 3 പതിറ്റാണ്ടിന് ശേഷം