മാലിന്യക്കൂമ്പാരത്തില്‍ മോദിയുടെയും യോഗിയുടെയും ചിത്രം; ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യക്കൂമ്പാരത്തില്‍ കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു. ഉത്തർപ്രദേശിലെ മഥുര നഗർ നിഗം മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള തൊഴിലാളിയെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. മുനിസിപ്പൽ കോർപ്പറേഷനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ മോദിയുടെയും യോഗിയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങൾ അടങ്ങിയ ചപ്പുചവറുകൾ വണ്ടികളിൽ വഹിക്കുന്ന വീഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് തൊഴിലാളിയെ പിരിച്ചുവിട്ട് ഉത്തരവിറക്കിയത്.

K editor

Read Previous

ചില്ലറ വിൽപനയ്ക്ക് ജിഎസ്ടിയില്ല, പാക്കറ്റ് ഉല്‍പന്നങ്ങള്‍ക്ക് മാത്രം

Read Next

നിയമക്കുരുക്കിൽ പൊന്നിയിൻ സെൽവൻ; വിക്രമിനും മണിരത്‌നത്തിനും എതിരെ നോട്ടീസ്