ഡൽഹി ജയിലുകളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്തു; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സെല്ലുകളിൽ നടത്തിയ പരിശോധനയിൽ 117 മൊബൈൽ ഫോണുകൾ മണ്ഡോലി ജയിലിൽ നിന്നും പിടിച്ചെടുത്തു. അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ജയിൽ ഡയറക്ടർ ജനറൽ സഞ്ജയ് ബെനിവാൾ അറിയിച്ചു.

ജയിലിൽ സുരക്ഷ കൂടുതൽ ശക്തമാക്കാനും മൊബൈൽ ഫോണുകളും മറ്റ് നിരോധിത വസ്തുക്കളും അന്വേഷിക്കാൻ ടീമുകൾ രൂപീകരിക്കാനും എല്ലാ ജയിൽ സൂപ്രണ്ടുമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. തിഹാർ ജയിലിൽ നിന്ന് ഗായകൻ സിദ്ദു മൂസവാലയെ കൊലപ്പെടുത്താൻ നിർദ്ദേശം നൽികിയത് കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയാണെന്നു വ്യക്തമായതിനെ തുടർന്നാണ് നഗരത്തിലെ ജയിലുകളിൽ പരിശോധന ശക്തമാക്കിയത്.

Read Previous

കോടതി കാണാൻ ആഗ്രഹം; പെൺമക്കളുമായി ചന്ദ്രചൂഡ് കോടതിയിൽ

Read Next

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു