മൊബൈൽ ഇന്റർനെറ്റ് വേഗത; ഇന്ത്യ ലോകത്ത് 69-ാം സ്ഥാനത്ത്

ന്യൂഡൽഹി: ആഗോള ഇന്‍റർനെറ്റ് സ്പീഡ് ടെസ്റ്റിംഗ് ഏജൻസിയായ ഊക്ലയുടെ കണക്കനുസരിച്ച് മൊബൈൽ ഇന്‍റർനെറ്റ് വേഗതയിൽ ഇന്ത്യ 69-ാം സ്ഥാനത്ത്. ഇതാദ്യമായാണ് 100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടുന്നത്. കഴിഞ്ഞ ജനുവരിയിൽ 116-ാം സ്ഥാനത്തായിരുന്നു.

തുടർച്ചയായി ഒന്നാം സ്ഥാനത്ത് യുഎഇയാണ്. ഖത്തർ, നോർവേ, ദക്ഷിണ കൊറിയ, ഡെൻമാർക്ക് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

ഈ വർഷം ജനുവരിയിൽ ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് വേഗത 29.85 എംബിപിഎസും ശരാശരി അപ്ലോഡ് വേഗത 6.16 എംബിപിഎസുമായിരുന്നു. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ 79 ആം സ്ഥാനത്താണ്. ഡൗൺലോഡ് ചെയ്യുന്നതിന് ശരാശരി വേഗത 50.02 എംബിപിഎസും അപ്ലോഡിന് 48.77 എംബിപിഎസുമാണ്.

Read Previous

ഓടി രക്ഷപെട്ടെന്ന് പ്രചരിക്കുന്ന വിഡിയോ; പ്രതികരണവുമായി നടൻ വിനീത് ശ്രീനിവാസൻ

Read Next

ഡ്രസ് കോഡ് പാലിച്ചില്ല; നടൻ റസ്സൽ ക്രോയേയും കാമുകിയേയും ഹോട്ടലിൽ നിന്ന് പുറത്താക്കി