ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊല്ലം: ഇന്ത്യൻ തീരത്തെ സമുദ്രജീവികളുടെ സംരക്ഷണത്തിനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും (ഡബ്ല്യുടിഐ) വനം വകുപ്പും കൈകോർത്തു. സോഫ്റ്റ്‌വേർ നിർമ്മാണ കമ്പനിയായ ഒറാക്കിളിന്‍റെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആണ് ഇവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ‘വെയിൽ ഷാർക്ക് റെസ്ക്യൂ ആപ്ലിക്കേഷൻ’ വികസിപ്പിച്ചെടുത്തത്.
തിമിംഗിലങ്ങൾ, തിമിംഗില സ്രാവുകൾ, ഡോൾഫിനുകൾ, ആമകൾ തുടങ്ങിയ മൃഗങ്ങൾ തീരപ്രദേശങ്ങളിൽ പരിക്കേറ്റ നിലയിൽ കാണപ്പെടാറുണ്ട്. മത്സ്യത്തൊഴിലാളികളാണ് പലപ്പോഴും പരിക്കേറ്റ ഈ ജീവികളെ രക്ഷിക്കുന്നത്. ഇവർക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ എളുപ്പമുള്ള രീതിയിലാണ് ആപ്പ്, കൂടാതെ ഓഫ്ലൈനായും ഉപയോഗിക്കാം.
രക്ഷപ്പെടുത്തിയ ജീവികളുടെ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാം. തിമിംഗിലങ്ങളെയോ കടലാമകളെയോ കാണുകയാണെങ്കിൽ, നിങ്ങൾക്ക് അവയെക്കുറിച്ചുള്ള വിവരങ്ങളും ചേർക്കാം. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കടൽ ജീവികളുടെ നീളം, രക്ഷപ്പെടുത്തിയ സ്ഥലം, ആരോഗ്യം, പരിക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പ് സമാഹരിക്കുന്നു. ഈ വിവരങ്ങൾ പിന്നീട് വനംവകുപ്പിന് കൈമാറും.