എംഎൽഏയെ വെള്ളപൂശാൻ സമസ്ത കള്ളം പറഞ്ഞു

തൃക്കരിപ്പൂരിൽ എം എൽ ഏ സംഘം  കൈക്കലാക്കിയത് അനാഥക്കുട്ടികളുടെ ഭൂമി

കാഞ്ഞങ്ങാട്: അനാഥമക്കളുടെ ഭൂമി സ്വന്തമാക്കിയ മഞ്ചേശ്വരം എംഎൽഏ, എംസി ഖമറുദ്ദീനെ  വെള്ള പൂശാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഭാരവാഹികൾ സമൂഹത്തോട് കള്ളം പറഞ്ഞു.

എംഎൽഏ, എം.സി ഖമറുദ്ദീൻ  തൃക്കരിപ്പൂരിൽ സ്വന്തമാക്കിയ ജംസ് സ്കൂൾ ഭൂമി അനാഥമക്കളുടെ ഭൂമി മാത്രമല്ല, ഈ ഭൂമി നിലവിൽ വഖഫ്  സ്വത്ത് കൂടിയാണെന്നതിന് കോൺക്രീറ്റ് തെളിവുകൾ മുന്നിലുള്ളപ്പോഴാണ്, ഖമറുദ്ദീൻ വാങ്ങിയ ഭൂമി വഖഫ് സ്വത്തല്ലെന്ന്  കഴിഞ്ഞ ദിവസം  കോഴിക്കോട് ചെരാളിയിൽ ചേർന്ന സമസ്ത  യോഗം കള്ളം പറഞ്ഞ് കൊണ്ട്  പ്രസ്താവന പുറപ്പെടുവിച്ചത്.

പ്രമുഖ മത പണ്ഡിതൻമാർ പലരും നേതൃത്വത്തിലുള്ള സമസ്ത ജംസ് സ്കൂൾ ഭൂമി വഖഫ് സ്വത്തല്ലെന്ന് സമസ്ത പണ്ഡിതർമാർ തീരുമാനിച്ചതിന് മുഖ്യ കാരണം മുസ്്ലീം ലീഗ്  രാഷ്ട്രീയം  തന്നെയാണ്.

എം എൽ ഏ, വാങ്ങിയ ഭൂമി അനാഥ മക്കളുടെ ഭൂമിയാണെന്നതിനുള്ള തെളിവുകൾ പലതും  പുറത്തു വന്നപ്പോൾ  സമസ്ത ആസ്ഥാനത്ത്  വിളിച്ചു ചേർത്ത ആദ്യ യോഗത്തിൽ തൃക്കരിപ്പൂരിലുള്ള ജംസ് സ്കൂൾ    ഭൂമി  ഖമറുദ്ദീൻ  വാങ്ങിയ നടപടി തെറ്റായിപ്പോയെന്നും, പ്രസ്തുത ഭൂമി, വാങ്ങിയവർക്ക് തന്നെ  തിരികെ കൊടുക്കാൻ ധാരണയായെന്നും, പ്രസ്താവന പുറപ്പെടുവിച്ച സമസ്ത  ഏറ്റവുമൊടുവിൽ ജൂ 27-ന് വിളിച്ചു ചേർത്ത യോഗത്തിൽ എം എൽ ഏ വാങ്ങിയ ഭൂമി വഖഫ് സ്വത്തല്ലെന്ന് കള്ളം പറയുകയും ചെയ്തു.

സമസ്തയുടെ കള്ളം നിരത്തലിന് പിന്നിൽ രണ്ടുകാര്യങ്ങളുണ്ട്.

ഒന്ന്: വഖഫ് സ്വത്ത് വാങ്ങിയ എം എൽ ഏ യ്ക്കെതിരെ  ആരെങ്കിലും കോടതിയെ സമീപിച്ചാൽ എം സി ഖമറുദ്ദീന്റെ  നിയമസഭാംഗത്വം തന്നെ  അസാധുവാക്കപ്പെടുകയും, തെറിച്ചു പോകുകയും ചെയ്യുമെന്ന ഭയം.

രണ്ട്: അങ്ങിനെ ഖമറുദ്ദീന്റെ നിയമസഭാംഗത്വം  തെറിച്ചു പോയാൽ  വെറും  7 മാസത്തിനകം  കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഖമറുദ്ദീന് പിന്നെയൊരിക്കലും  മൽസരിക്കാൻ കഴിയാത്ത അവസ്ഥ വന്നുപെടുകയും ചെയ്യും.

മേൽ രണ്ടു കാര്യങ്ങളും  സംഭവിച്ചാൽ, അത് അങ്ങേയറ്റം ഗുരുതരമായി  ബാധിക്കുക യു ഡി എഫ് ലെ പ്രബല കക്ഷിയായ  ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗിനെയായിരിക്കും.

ചിലപ്പോൾ, കഴിഞ്ഞ 15 വർഷത്തിലധികമായി ലീഗിന്റെ കൈയ്യിലുള്ള മഞ്ചേശ്വരം  നിയമസഭാ മണ്ഡലം  തന്നെ ലീഗിനും , യുഡിഎഫിനും നഷ്ടമായിക്കൂടെന്നും പറയാനാവില്ല.

ഈ രാഷ്ട്രീയ അപചയം മുന്നിൽക്കണ്ടതിനാലാണ്  അനാഥമക്കളുടെ വഖഫ് സ്വത്ത് സ്വന്തം ട്രസ്റ്റിന്റെ  പേരിൽ ചുളുവിലയ്ക്ക്  വാങ്ങിക്കൂട്ടിയ എം എൽ ഏ  , എം.സി ഖമറുദ്ദീനെ  പൊതു സമൂഹത്തിൽ വെള്ള പൂശാൻ സത്യം കുഴിച്ചു മൂടിക്കൊണ്ട് സമസ്ത പണ്ഡിതൻമാർ പരസ്യമായി  കള്ളം പറഞ്ഞത്.

ഖമറുദ്ദീനും, ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഏ.ജി.സി. ബഷീറും, മറ്റു രണ്ട് മുസ്്ലീം ലീഗ്  പ്രാദേശിക നേതാക്കളും,  കൈക്കലാക്കിയ വഖഫ് ഭൂമി തെറ്റ് ബോധ്യപ്പെട്ടയുടൻ ജംസ് സ്കൂളിന് തന്നെ തിരിച്ചു കൊടുക്കുമെന്നുള്ള  സമസ്തയുടെ, ആദ്യ പ്രഖ്യാപനം തന്നെ, ഭൂമി വാങ്ങിയവർ കുറ്റം  ചെയ്തിട്ടുണ്ടെന്നതിനുള്ള  പ്രകടമായ തെളിവാണ്.

ഈ തെളിവ്  പൊതു സമൂഹത്തിന് മുമ്പിൽ  പകൽ വെളിച്ചം പോലെ  പ്രകാശിച്ചു നിൽക്കുമ്പോഴാണ് , തൃക്കരിപ്പൂരിലെ  വിവാദ ഭൂമി വഖഫ് സ്വത്തല്ലെന്ന കള്ളം സമസ്തയുടെ ഭാഗത്തു നിന്നുണ്ടായത്.

വിശ്വാസികളുടെ പ്രശ്നങ്ങളിൽ യഥാസമയം ഇടപെടുന്ന പണ്ഡിത സമൂഹമടങ്ങുന്ന സമസ്ത പോലുള്ള  ഒരു മത സംഘടനയുടെ  വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക്  കുറ്റക്കാരനായ എം എൽ ഏ യെ  വെള്ള പൂശാനുള്ള  സമസ്തയുടെ ഗൂഢ നീക്കം വഴി തെളിച്ചു കഴിഞ്ഞു.

LatestDaily

Read Previous

ഖത്തറിലെ ലുസൈലില്‍ ഒരുങ്ങുന്നത് ഏറ്റവും വലിയ വാട്ടര്‍ പാര്‍ക്ക് റൈഡുകള്‍

Read Next

കളവു മുതൽ തിരിച്ചു കൊടുത്താൽ കളവല്ലാതാകില്ല: പത്രാധിപർ