എംഎൽഏ തട്ടിപ്പ് കമ്പനികൾ ഒരേ വിലാസത്തിൽ

അജാനൂർ തെക്കേപ്പുറത്ത് 3.4 കോടിക്ക് ചെമ്മണ്ണൂർ ജ്വല്ലറിക്ക് വിറ്റ ഭൂമിയും കെട്ടിടവും ഫാഷൻ ഗോൾഡിന്റെ പണം

കാഞ്ഞങ്ങാട് : എം. സി. ഖമറുദ്ദീൻ എം. എൽ. ഏയും ചന്തേരയിലെ ടി. കെ. പൂക്കോയ തങ്ങളും നടത്തിയ  നൂറ്റിയമ്പതുകോടി രൂപയുടെ വൻ തട്ടിപ്പിന്  കേന്ദ്രമാക്കിയത്, ചന്തേരയിലുള്ള ടി. കെ. പൂക്കോയയുടെ വീട്.

പിലിക്കോട് ഗ്രാമപഞ്ചായത്തിൽ മുറി നമ്പർ X11/ 513 സി, തവക്കൽ  കോംപ്ലക്സ്  ചന്തേര, മാണിയാട്ട് പി. ഒ, എന്ന വിലാസത്തിലാണ് ഫാഷൻ ഗോൾഡും, ന്യൂ ഫാഷൻ ഗോൾഡും, ഖമർ ഫാഷൻ ഗോൾഡും കമ്പനി രേഖകളിലുള്ളത്.

ഇതിൽ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറി കമ്പനി നിയമനുസരിച്ച്  റജിസ്റ്റർ  ചെയ്യാത്ത സ്ഥാപനമാണെങ്കിലും,  ഫാഷൻ ഗോൾഡിൽ  കുന്നുകൂടിയ നിക്ഷേപം വക മാറ്റാൻ വേണ്ടി മാത്രം കടലാസ് രേഖകളിൽ കൊണ്ടുവന്ന സ്ഥാപനമാണ്.

2016– 17 മാർച്ച് 31 –ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ബാലൻസ് ഷീറ്റനുസരിച്ച് 5, 28,05,053.02 കോടി  രൂപ കമ്പനിയായി റജിസ്റ്റർ ചെയ്യാത്തതും ദുരൂഹത ഉയർത്തുന്നതുമായ ന്യൂ ഫാഷൻ ഗോൾഡിലേക്ക് വക മാറ്റിയിട്ടുണ്ട്. ഈ 5.2 കോടി രൂപ എം. സി. ഖമറുദ്ദീൻ എന്തിന് വേണ്ടി ചിലവഴിച്ചുവെന്ന് ഇനി കണ്ടെത്തേണ്ടത് ഈ തട്ടിപ്പ് കേസ്സ് അന്വഷിക്കുന്ന  അന്വേഷണ ഉദ്യോഗസ്ഥന്റെ  ചുമതലയാണ്.  ഫാഷൻ ഗോൾഡിന്റെ നിേക്ഷപം ബംഗളൂരു  നഗരത്തിൽ ഭൂമിയിൽ മുടക്കിയിട്ടുണ്ടെന്നും, ആ ഭൂമി വിറ്റ് പണം തിരികെ തരാമെന്നും,  നിേക്ഷപകരോട് ജ്വല്ലറി എം.ഡി, ടി. കെ. പൂക്കോയ  പറഞ്ഞിരുന്നു.

പൂക്കോയയുടെ ഈ വെളിപ്പെടുത്തൽ ശരിയാണെങ്കിൽ ബംഗളൂരു  നഗരത്തിൽ വാങ്ങിയ ഭൂമി പൂക്കോയയുടെയും, എം. സി ഖമറൂദ്ദീൻ എം. എൽ. ഏയുടെയും ബിനാമി പേരിൽ ആയിരിക്കാനാണ് സാധ്യത. കാരണം  ബംഗളൂരു നഗരത്തിലുള്ള ഭൂമി ഖമറൂദ്ദീന്റെ പേരിലായിരുന്നുവെങ്കിൽ , ഖമറൂദ്ദീൻ 10 മാസം മുമ്പ്  നിയമ സഭയിലേക്ക്  മൽസരിക്കാൻ വരണാധികാരിക്ക് നൽകിയ നാമ നിർദ്ദേശപ്പത്രികയിൽ ബംഗളൂരു  നഗരത്തിലുള്ള ഭൂമി വെളുപ്പെടുത്തിയിട്ടില്ല. തൽസമയം ഫാഷൻ ഗോൾഡിന്റെ പണമുപയോഗിച്ച് അജാനൂർ തെക്കേപ്പുറത്ത് വാങ്ങിയ 8 സെന്റ് ഭൂമിയുടെ വിവരങ്ങൾ ജില്ലാ വരണാധികാരിക്ക് നൽകിയ നാമനിർദ്ദേശ പത്രികയിൽ ഖമറൂദ്ദീൻ വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഈ ഭൂമിയാണ് പിന്നീട് ചിത്താരിയിലെ ഹസ്സൻ മുക്കൂടിനും, ഭാര്യ ഷെമീമയ്ക്കും  വിൽപ്പന നടത്തുകയും ഹസ്സൻ ഈ കണ്ണായ ഭൂമിയും ഭൂമിയിലുള്ള  മൂന്ന് നിലക്കെട്ടിടവും 3.4 കോടി രൂപയ്ക്ക് ചെമ്മണ്ണൂർ ജ്വല്ലറിക്ക് വിൽപ്പന നടത്തുകയും ചെയ്തത്.

അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഷാർജ പ്രവാസിയായ ഹസ്സൻ മുക്കൂട് . അജാനൂർ തെക്കേപ്പുറം ഭൂമിയും കെട്ടിടവും,12 മാസം മുമ്പുവരെ  എം. സി. ഖമറുദ്ദീന്റെയും ,  മെട്രോ മുഹമ്മദ് ഹാജിയുടേയും, ടി. കെ. പൂക്കോയ തങ്ങളുടെയും  പേരിലായിരുന്നു.

ഭൂമി ചെമ്മണ്ണൂർ ജ്വല്ലറിക്ക് വിൽപ്പന നടത്തുന്നതിന് വെറും 4 മാസം മുമ്പാണ് 2019 നവമ്പംർ 22-ന്  ഹസ്സന്റെയും ഭാര്യ ഷമീമയുടെയും പേരിൽ ഈ ഭൂമി റജിസ്റ്റർ ചെയ്തു കൊടുത്തത്.

ഹസ്സനും ഭാര്യയും 2020 മാർച്ച് 5 ന് ആധാരം നമ്പർ 668/20 അനുസരിച്ച് ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്   3.4 കോടി രൂപയ്ക്കാണ്  ഈ ഭൂമി വിൽപ്പന നടത്തിയത്.അജാനൂർ വില്ലേജിൽ റീ. സ നമ്പർ 433/9 ലുള്ള 8 സെന്റ് ഭൂമി ഖമറുദ്ദീനും പൂക്കോയയും വാങ്ങിയതും. ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാല ആരംഭിക്കാനാണ്,  ഈ ഭൂമിയിൽ നിർമ്മിച്ച മൂന്നു നിലക്കെട്ടിടം ഇപ്പോഴും വെറും കോൺക്രീറ്റ് വാർപ്പിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ് .

LatestDaily

Read Previous

അന്വേഷണത്തിൽ ഏഎസ്ഐയുടെ ഇടപെടൽ

Read Next

ഫാഷൻ ഗോൾഡ് അറസ്റ്റ് നീളുന്നു