അഖിൽ പ്രസാദിനെ പത്തനംതിട്ടയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: കാണാതായ രാജപുരം പയസ് ടെൻത് കോളേജിലെ ബിരുദ വിദ്യാർത്ഥി പുതുക്കൈ വാഴുന്നോറൊടി കുണ്ടേനയിൽ വിഷ്ണു എമ്പ്രാന്തിരിയുടെ മകൻ അഖിൽ പ്രസാദിനെ 20, പോലീസ് പത്തനംതിട്ടയിൽ കണ്ടെത്തി.

അഖിൽപ്രസാദിന്റെ ചിത്രം സോഷ്യൽമീഡിയയിൽ കണ്ടതിനെ തുടർന്ന് പത്തനംതിട്ട പോലീസാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. തലേദിവസം അഖിലിനെ എറണാകുളത്ത് കണ്ടതായി ഹൊസ്ദുർഗ്ഗ് പോലീസിന് വിവരം ലഭിച്ചിരുന്നു. എസ്ഐ, അരുണനും, സീനിയർ സിവിൽ പോലീസ് ഓഫീസർ അമൽ രാമചന്ദ്രനും വിദ്യാർത്ഥിയെ തേടി എറണാകുളത്തെത്തിയതിന് പിന്നാലെയാണ് പത്തനംതിട്ടയിൽ കണ്ടെത്തിയത്.

കോളേജിൽ നിന്നും സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 2785 രൂപയുമായാണ് അഖിൽ നാടുവിട്ടത്. കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലും കണ്ണൂരിലുമെത്തി പിന്നീട് എറണാകുളത്തെത്തുകയായിരുന്നു. ശബരിമലയിലേക്ക് പോകാനാണ് പത്തനംതിട്ടയിലേക്ക് വന്നതെന്ന് അഖിൽ പോലീസിനോട് പറഞ്ഞു. പോലീസ് കണ്ടെത്തുമ്പോൾ 500 രൂപ കൈവശമുണ്ടായിരുന്നു. അഖിൽ പോലീസിനൊപ്പം കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്.

LatestDaily

Read Previous

എം. സി. ഖമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

Read Next

എം. ഇബ്രാഹിമിനെ സിപിഎം പിന്തുണക്കും