പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാഞ്ഞങ്ങാട്: ബളാന്തോട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഇന്നുച്ചയ്ക്ക് 12–30 മണിയോടെ നാട്ടുകാർ കണ്ടെത്തി. ചാമുണ്ഡിക്കുന്നിലെ അമ്മുനായ്ക്കിന്റെ മകൻ വിജയകുമാറിന്റെ 28, മൃതദേഹമാണ് അഞ്ചാം ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

വിജയകുമാറിനെ കാണാതായ ബളാന്തോട് പാലത്തിനടുത്ത് നിന്നും രണ്ട് കിലോ മീറ്റർ  താഴെ പനക്കയത്തു നിന്നുമാണ് മൃതദേഹം കിട്ടിയത്. പുഴയോരത്തെ കാട്ടുവള്ളിയിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. രാജപുരം പോലീസ് സ്ഥലത്തെത്തി. ഫയർഫോഴ്സും നാട്ടുകാരും പോലീസും റവന്യൂ വിഭാഗവും റസ്ക്യൂടീം ഉൾപ്പെടെ ഇന്ന് വിപുലമായ തെരച്ചിൽ നടത്തിയിരുന്നു.

Read Previous

റിട്ട. കോടതി ജീവനക്കാരൻ ഹമീദ് പാറക്കാട്ട് അന്തരിച്ചു

Read Next

കാഞ്ഞങ്ങാട്ടെ യുവാക്കളെ വിളിച്ചുവരുത്തി മർദ്ദിച്ചു