കാണാതായ ഗൃഹനാഥന്റെ മൃതദേഹം പുഴയിൽ

നീലേശ്വരം: കരിന്തളം കുമ്പളപ്പള്ളി മീർകാനത്തു നിന്നും കാണാതായ ഗൃഹനാഥനെ നീലേശ്വരം ഓർച്ച പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മീർകാനത്തെ കെ. മോഹനന്റെ 55, മൃതദേഹമാണ് ഇന്ന് രാവിലെ നീലേശ്വരം ഓർച്ച പുഴയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതലാണ് മോഹനനെ വീട്ടിൽ നിന്നും കാണാതായത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ നീലേശ്വരം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസ്സെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്.  ഭാര്യ: പുഷ്പ. എം. കെ. മക്കൾ: ജ്യോതിഷ, അനീഷ, അശ്വിൻ. മരുമക്കൾ: രതീഷ്, നാഗരാജ്. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരേതൻ നിർമ്മാണ തൊഴിലാളിയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് രാമചന്ദ്രനും റഹീം പൂവാട്ടു പറമ്പിലിനും ഏ.ടി. ഉമ്മർ അവാർഡ്

Read Next

മകളെ കെട്ടിയിട്ട് നാക്കിൽ കാന്താരി മുളക് തേച്ച മാതാപിതാക്കളെ ജയിലിലടച്ചു