ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പെൻഷൻ തുകയുമായി വീടുവിട്ട ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
രാവണീശ്വരം തണ്ണോട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന താത്രവൻ വീട്ടിൽ കുട്ട്യനെയാണ് 65, ഇന്ന് രാവിലെ പെരിയ കേന്ദ്ര സർവ്വകലാശാല വളപ്പിലെ ഹെലിപ്പാഡിന് സമീപം മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ മാസം 24-ന് വൈകുന്നേരമാണ് ഗൃഹനാഥനെ കാണാതായത്.വീട്ടിലുണ്ടായിരുന്ന ഭാര്യ പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോൾ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഹൊസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. ആത്മഹത്യയ്ക്കിടയാക്കിയ കാരണം വ്യക്തമല്ല.
ഭാര്യ ഇച്ചിര. മക്കൾ: കൈരളി, സ്വപ്ന. മരുമക്കൾ: സുരേന്ദ്രൻ (കരുവാക്കോട്), പത്മനാഭൻ (പയ്യന്നൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കമ്മാടത്തു, ദാമോദരൻ, രാജൻ, ഓമന, പരേതനായ ഗോപാലൻ.
ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.
322