ഒമ്പത് വയസ്സുകാരന്റെ നഷ്ടപ്പെട്ട സൈക്കിൾ ഖലീൽ തിരിച്ച് നൽകി

കാഞ്ഞങ്ങാട്: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറഞ്ഞ ഒമ്പത് വയസ്സുകാരന്റെ സൈക്കിൾ അമ്പലത്തറ കുളത്തിങ്കാലിലെ ഖലീൽ തിരിച്ച് നൽകി.

മുസ്തഫ പാറപ്പള്ളിയുടെ മകനും നാലാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് അമീനിനാണ്, ഖലീൽ ഇന്ന് സൈക്കിൾ തിരിച്ചു ലഭിച്ചത്.

കഴിഞ്ഞ മാർച്ച് ആദ്യത്തിൽ റിപ്പയറിംഗിനായി ഖലീലിനെ ഏൽപ്പിച്ച സൈക്കിൾ തിരിച്ചു നൽകുന്നില്ലെന്ന പരാതിയുമായാണ് മുഹമ്മദ് അമീൻ അമ്പലത്തറ പോലീസിനെ സമീപിച്ചത്.

കഴിഞ്ഞയാഴ്ച്ച ഖലീലിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. തന്റെ പക്കൽ നിന്നും അമീന്റെ സൈക്കിൾ നഷ്ടപ്പെട്ടതായാണ് ഖലീൽ പോലീസിനെ അറിയിച്ചത്.

ലോക്ഡൗൺ സമയമായതിനാൽ കുട്ടിക്ക് സൈക്കിൾ തിരിച്ച് വാങ്ങാൻ കഴിയാതിരിക്കുകയും ഇതി നിടയിൽ തന്റെ വീട്ടിൽ നിന്നും സൈക്കിൾ കാണാതായെന്നുമാണ് ഖലീൽ പോലീസിനെ അറിയിച്ചത്.

ഇന്ന് കുട്ടിക്ക്  മറ്റൊരു സൈക്കിൾ നൽകാമെന്ന ഖലീലിന്റെ ഉറപ്പാണ് പാലിക്കപ്പെട്ടത്.

2000 രൂപയ്ക്ക് വാങ്ങിയ പഴയ ഹീറോ സൈക്കിൾ അറ്റകുറ്റപ്പണിക്ക് ശേഷം അമീന് നൽകുകയായിരുന്നു.

നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറഞ്ഞ മുഹമ്മദ് അമീനെ പോലീസും നാട്ടുകാരും പ്രശംസിച്ചിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

LatestDaily

Read Previous

മലയോര ജനതയ്ക്ക് ഡെമോക്ലീസിന്റെ വാൾ

Read Next

കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം