കാണാതായ രസ്ന കളമശ്ശേരിയിൽ

ചീമേനി: ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ ആലപ്പടമ്പിൽ നിന്നും കാണാതായ യുവതിയെ കൊച്ചി കളമശ്ശേരിയിൽ കാമുകനൊപ്പം കണ്ടെത്തി. ജൂലൈ 7-നാണ് ഇരുപത്തിയൊമ്പതുകാരിയായ യുവതിയെ വീട്ടിൽ നിന്നും കാണാതായത്. ആലപ്പടമ്പിലെ രാമൻ പണിക്കരുടെ മകൾ രസ്നയാണ് 7-ന് രാവിലെ 9- മണിക്ക് വീടു വിട്ടത്.

പ്രതിശ്രുത വരനോടൊപ്പം ഫോട്ടോ ഷൂട്ടിനാണെന്ന് പറഞ്ഞാണ് രസ്ന വീട്ടിൽ നിന്നും പുറപ്പെട്ടത്. ഇവർ വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടത്.

കാമുകനായ കരിവെള്ളൂർ സ്വാമി മുക്കിലെ അർജ്ജുന്റെയടുത്തേക്കാണ് രസ്ന പോയതെന്ന് ചീമേനി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കളമശ്ശേരിയിൽ ജോലി ചെയ്യുന്ന അർജ്ജുനുമായി യുവതി പ്രണയത്തിലായിരുന്നു. ഇരുവരോടും ചീമേനി പോലീസിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Previous

ലോക് ഡൗൺ അശാസ് ത്രീയത, ചിലർ തടിച്ചുകൊഴുത്തു ചിലർ പൊളിഞ്ഞു പാളീസായി

Read Next

കാഞ്ഞങ്ങാട് ആയുർവ്വേദ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പിഴയിട്ടതിന് കാരണം മെഡിക്കൽ ഡയറക്ടറുടെ അനാസ്ഥ