കാണാതായ വൃദ്ധയുടെ ജഢം പുഴയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട്: കൊന്നക്കാട് നിന്നും കാണാതായ വൃദ്ധയുടെ ജഡം  പറമ്പ കരുവങ്കയത്ത് ചൈത്രവാഹിനിപ്പുഴയിൽ കണ്ടെത്തി.

ആഗസ്റ്റ് 3-നാണ് കൊന്നക്കാട് നിന്നും 82 കാരിയായ കമ്പിലത്തുവിനെ കാണാതായത്.

കൊന്നക്കാട് ചാരുമ്പക്കോട്ടെ അന്തുമായിയുടെ ഭാര്യയായ കമ്പിലത്തു മകൻ ബഷീറിനൊപ്പം  കൊന്നക്കാടാണ് താമസിച്ചിരുന്നത്.  ആഗസ്റ്റ് 3-ന്  പുലർച്ചെ മുതലാണ് ഇവരെ കാണാതായത്.

കാണാതായ വൃദ്ധയ്ക്ക് വേണ്ടി നാട്ടുകാരും, അഗ്നിരക്ഷാ വിഭാഗവും, പോലീസും പുഴയിൽ തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും  കണ്ടെത്താൻ കഴിഞ്ഞില്ല, 5 ദിവസത്തിന്ശേഷമാണ് കമ്പിലത്തുവിന്റെ ജഢം പുഴയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ജഡം ബന്ധുക്കൾക്ക് കൈമാറും.

Read Previous

കോവിഡ് വിവരം മറച്ചു വെച്ചതായി പരാതി

Read Next

ബിസ്മില്ല സ്റ്റോർസിൽ കോവിഡ് രോഗമില്ല