വിദ്യാർഥിനിയോട് അപമര്യാദ ; സംസ്കൃത വാഴ്സിറ്റി അധ്യാപകന് സസ്പെൻഷൻ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം റീജിയണൽ സെന്‍ററിലെ ക്യാംപസ് ഡയറക്ടറും മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ.എ.എസ് പ്രതീഷിനെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് നടപടി. ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്നതിനിടെ അധ്യാപകൻ കടന്നു വരികയും പെൺകുട്ടിയുടെ കൈയിൽ കടന്നു പിടിക്കുകയും ചെയ്തുവെന്നാണ് പരാതി. ക്യാംപസ് ഡയറക്ടറുടെ ചുമതല മലയാളം വിഭാഗം പ്രൊഫസർ ഡോ.എസ്.പ്രിയയ്ക്ക് കൈമാറാൻ വി.സി ഉത്തരവിട്ടു.

ഡോ.എ.എസ്.പ്രതീഷ് ക്യാംപസിൽ പ്രവേശിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ധനുവച്ചപുരം സ്വദേശിയായ പ്രതീഷിനെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്. ക്ലാസുകളിൽ ലൈംഗിക ചുവയുള്ള പരാമർശങ്ങളും അപകീർത്തികരമായ പരാമർശങ്ങളും നടത്തുന്നുവെന്ന് 20 ഓളം വിദ്യാർത്ഥികൾ വകുപ്പ് മേധാവിക്ക് പരാതി നൽകിയപ്പോൾ, വകുപ്പിനെ കൂടുതൽ വിവാദങ്ങളിൽ പെടുത്തരുതെന്ന് എന്നായിരുന്നു മുതിർന്ന അധ്യാപകരുടെ നിലപാട്. ഇയാൾക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാർത്ഥികൾക്ക് പലതവണ ഉറപ്പുനൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.

K editor

Read Previous

എം ബി രാജേഷ് നാളെ മന്ത്രിയായി അധികാരമേൽക്കും

Read Next

പേവിഷബാധയില്‍ ഇരട്ടിയിലേറെ വര്‍ധന; 300 സാംപിളില്‍ 168 എണ്ണം പോസിറ്റീവ്