വിദ്യാഭ്യാസ മേഖലയിലെ സമൂലമാറ്റത്തിന് നിർദ്ദേശങ്ങളുമായി മന്ത്രി വി ശിവൻകുട്ടി

കണ്ണൂർ: മികവിന്‍റെ അടിസ്ഥാനത്തിൽ അധ്യാപകരുടെ സ്ഥാനക്കയറ്റം, അക്കാദമിക്, പാഠ്യേതര മികവിന്‍റെ അടിസ്ഥാനത്തിൽ സ്കൂളുകളുടെ ഗ്രേഡിംഗ്, അധ്യാപക സംഘടനകളുടെ എണ്ണം കുറയ്ക്കൽ തുടങ്ങിയ പൊതുവിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിനുള്ള നിർദ്ദേശങ്ങൾ അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും മുന്നിൽ ചർച്ചയ്ക്കു വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയ്യടി ലഭിക്കില്ലെന്ന ഉറപ്പോടെയാണ് നിർദ്ദേശങ്ങൾ വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകരുടെ സ്ഥാനക്കയറ്റത്തിൻ സീനിയോറിറ്റി മാത്രം പരിഗണിച്ചാൽ മതിയോ? അധ്യാപകരുടെ അറിവ്, കഴിവ്, കഴിവ് എന്നിവയും പരിഗണിക്കേണ്ടതല്ലേ?,സ്കൂളുകളുടെ പഠന,പഠനേതര മികവും സാമൂഹിക പ്രതിബദ്ധതയും പരിഗണിച്ചുള്ള ഗ്രേഡിംഗ് നടപ്പാക്കണം, അധ്യാപക പരിശീലനം ആറു മാസത്തിൽ ഒരിക്കലാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് മന്ത്രി മുന്നോട്ട് വച്ചത്.

K editor

Read Previous

യുക്രൈനില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം; മന്ത്രാലയങ്ങളുടെ അഭിപ്രായം തേടും

Read Next

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു