ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനും അവരെ നല്ല പൗരന്മാരായി വളരാൻ സഹായിക്കുന്നതിനും നിയമപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.
ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കടമകൾ, നിർദ്ദേശക തത്വങ്ങൾ എന്നിവ നിലവിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച വിവിധ നിയമങ്ങൾക്ക് പാഠ്യപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.ആർ. സുനിൽകുമാറിന്‍റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും നിയമപഠനം അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം പാഠ്യപദ്ധതി പരിഷ്കരണ ഘട്ടത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.