കുഞ്ചാക്കോ ബോബനുമൊത്തുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: “തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ” പോസ്റ്ററിന് പിന്നാലെ, മലവെള്ളം പോലെ വന്ന എല്ലാ വിവാദങ്ങൾക്കും വിരാമം. നടൻ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് അടിക്കുറിപ്പില്ലാതെ മന്ത്രി പങ്കുവച്ചത്.

ചിത്രം വൈറലായതോടെ തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് മന്ത്രിയുടെ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തു. ‘എന്നാൽ താൻ കേസുകൊട് ലാൽ സലാം ‘എന്നാണ് എംഎൽയുടെ കമന്റ്. മണിക്കൂറുകൾക്കകം നിരവധി പേരാണ് മന്ത്രിയുടെ ചിത്രം ഷെയർ ചെയ്തത്. അടിക്കുറിപ്പില്ലാത്ത ചിത്രത്തെ സമ്പന്നമാക്കാനുള്ള നിരവധി കമന്‍റുകളും മന്ത്രിയുടെ പേജിൽ നിറയുന്നുണ്ട്.

മന്ത്രിയെ അഭിനന്ദിച്ച് കമന്റുകൾ നിറയുമ്പോൾ വിമർശനവുമായും ചിലർ എത്തുന്നുണ്ട്. റോഡിലെ കുഴി അവസാനിച്ചിട്ടില്ല എന്നാണ് അവരുടെ പക്ഷം. എന്തായാലും ചിത്രം സോഷ്യൽ മീഡിയിൽ ഹിറ്റായി കഴിഞ്ഞു. പതിനായിര കണക്കിന് ലൈക്കുകളാണ് മണിക്കൂറുകൾക്കകം ചിത്രത്തിന് ലഭിച്ചത്.

Read Previous

ടേബിള്‍ ടെന്നീസ് ലോകചാമ്പ്യന്‍ഷിപ്പ് ; ശരത് കമല്‍ പിന്മാറി

Read Next

പാലക്കാട് ഹണിട്രാപ്പിങ് നടത്തിയ ദമ്പതികൾ പിടിയിൽ