ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മഹാബലിയും കേരളവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി മുരളീധരന്‍റെ പ്രസ്താവന കേരളത്തിന്‍റെ കൂട്ടായ്മയ്ക്ക് ഭീഷണിയാണെന്നും ഇതിനെ തമാശയായി കാണാനാവില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസ്സിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുരാണങ്ങളും ഐതിഹ്യങ്ങളും അനുസരിച്ച്, നർമ്മദ നദിയുടെ തീരങ്ങൾ ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.