മന്തി ജലീലിന്റെ സിക്രട്ടറിക്ക് വീണുപരിക്ക്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ അഡീഷണൽ പ്രൈവറ്റ് സിക്രട്ടറി കാഞ്ഞങ്ങാട്ടെ എം. രാഘവന് 53, വീണുപരിക്ക്.

വലതു കൈയ്യെല്ല് ഒടിഞ്ഞതിനാൽ  പ്ലാസ്റ്ററിട്ട് കൈ കഴുത്തിൽ കെട്ടിത്തൂക്കി വീട്ടിലാണ്. വീട്ടിൽ നിന്ന് പടികളിറങ്ങുമ്പോൾ തെന്നി വീണതാണെന്ന് രാഘവൻ  പറഞ്ഞു.

മന്ത്രിയുടെ ഓഫീസിൽ അദ്ദേഹം അവധിയിലാണ്. കാഞ്ഞങ്ങാട്ടെ അതിയാമ്പൂര് സ്വദേശിയായ എം. രാഘവൻ നേരത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സിക്രട്ടറിയായിരുന്നു.

15 വർഷമായി കുടുംബ സമേതം തിരുവനന്തപുരത്താണ് രാഘവൻ താമസം.

Read Previous

ചന്തേര പോലീസ് ഇൻസ്പെക്ടറെ മാറ്റിയത് ഫാഷൻ ഗോൾഡ് പരാതികൾ കെട്ടി വെച്ചതിന്

Read Next

മലയോരങ്ങളിൽ കോവിഡ് ഭീതി ഒഴിയുന്നില്ല