ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വിഴിഞ്ഞത്ത് പ്രതിഷേധം തുടരുന്നതിനിടെ ലത്തീൻ സഭാ പരിപാടിയിൽ നിന്ന് മന്ത്രി ആന്‍റണി രാജു പിൻമാറി. കൊച്ചി ലൂർദ്സ് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ നിന്നാണ് ആന്‍റണി രാജു പിൻമാറിയത്. തിരക്ക് കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് ഇന്നലെ വൈകുന്നേരമാണ് മന്ത്രി അറിയിച്ചത്. എന്നാൽ ഇന്ന് കൊച്ചിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ മന്ത്രി പങ്കെടുക്കുന്നുണ്ട്. മന്ത്രിക്ക് പകരം ബിഗ് ബോസ് താരത്തെ മുഖ്യാതിഥിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
നേരത്തെ മന്ത്രിയുടെ അനുമതി വാങ്ങിയാണ് ആശുപത്രി ക്ഷണക്കത്ത് തയ്യാറാക്കിയത്. വരാപ്പുഴ അതിരൂപത ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് മന്ത്രിയും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.