കണ്ണിനുള്ളിൽ ദേശീയ പതാക വരച്ച് മിനിയേച്ചർ ആർട്ടിസ്റ്റ്

ചെന്നൈ: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം വളരെ ആവേശത്തോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇപ്പോൾ, വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു കലാകാരൻ.

യു.എം.ടി. രാജ എന്ന മിനിയേച്ചർ ആർട്ടിസ്റ്റ്, തന്‍റെ കണ്ണിനുള്ളിൽ ദേശീയപതാക വരച്ചാണ് അതുല്യമായ പിന്തുണ നൽകിയത്. മെഴുകിന്‍റെയും മുട്ടയുടെയും മിശ്രിതം ഉപയോഗിച്ചാണ് രാജ കണ്ണിനുള്ളിൽ ത്രിവർണ്ണ പതാക വരച്ചത്. താൻ 16 തവണ ശ്രമിച്ചാണ് വിജയിച്ചതെന്നും, അനുകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Read Previous

കടയ്ക്കാവൂര്‍ പോക്‌സോ കേസിൽ അമ്മ നിരപരാധിയാണെന്ന ഉത്തരവിനെതിരേ മകന്‍ സുപ്രീം കോടതിയില്‍

Read Next

റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു; രാഹുല്‍ ഗാന്ധി