മനസ്സുതൊട്ട ​ചിത്രങ്ങൾ; ജയ് ഭീമിനേയും ജനഗണമനയേയും അഭിനന്ദിച്ച് കുമാരസ്വാമി

ജയ് ഭീം, ജനഗണമന എന്നിവ സമീപകാലത്ത് കോടതിമുറി പശ്ചാത്തലമായി വന്ന രണ്ട് സിനിമകളാണ്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ട് ചിത്രങ്ങളെയും അഭിനന്ദിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കൊവിഡ് ബാധിതനായ ശേഷം വീട്ടിലിരുന്ന് താൻ കണ്ട ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളാണിവയെന്നും അദ്ദേഹം പറഞ്ഞു.

ജയ് ഭീമിനെയും ജനഗണമനയെയും പുകഴ്ത്തി കുമാരസ്വാമി ട്വീറ്റ് ചെയ്തു. കൊവിഡ് കാരണം കഴിഞ്ഞ ഒരാഴ്ചയായി ഹോം ക്വാറന്‍റൈനിലായിരുന്ന ഞാൻ സിനിമ കാണാനും വായിക്കാനും സമയം ചെലവഴിച്ചു. അങ്ങനെയാണ് ഞാൻ ജയ് ഭീമും, ജനഗണമനയും കണ്ടത്. രണ്ട് ചിത്രങ്ങളും എന്‍റെ ഹൃദയത്തെ സ്പർശിച്ചു,” കുമാരസ്വാമി ട്വിറ്ററിൽ കുറിച്ചു.

Read Previous

ലക്നൗ ലുലുമാളിൽ സന്ദർശകരുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 7ലക്ഷം കവിഞ്ഞു

Read Next

‘ആസാദി കാ അമൃത് മഹോത്സവ്’ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടിക പുറത്ത്